Articles


                                                            
                              Sandeep K K

     
                      സ്നേഹാലയം

     സര്‍വ്വര്‍ക്കും നാഥനാം ദൈവമേ നിന്‍ കൃപ
     വാഴ്ത്തിപ്പുകഴ്ത്തുവാന്‍  ഞാന്‍ കൊതിച്ചു
     സര്‍വ്വവും നിന്നുള്ളില്‍ ഒന്നുചേരും പോലെ
     സര്‍വ്വമായ് ഞാനും ലയിച്ചുചേരും
            മാതാപിതാ-ഗുരുക്കന്മാരെയും മുദാ
            വണങ്ങിവന്ദിക്കാന്‍ നീ പ്രാപ്തനാക്കി
            സോദരസോദരീബന്ധം പുലര്‍ത്തുവാന്‍ 
            സാദരമെന്നെ നീ സജ്ജനാക്കി
     സൂര്യചന്ദ്രതേജോഗോളങ്ങളില്‍ ഞാന്‍
     നിന്‍ പ്രഭാതേജസ്സ് കാണ്‍കെ
     സ്നേഹമായ് നീയെന്നുള്ളില്‍ വിളങ്ങുമ്പോള്‍
     എന്‍ മനതാരൊരു സ്നേഹാലയം .


  സ്വപ്നത്തിന്‍  കൂടാരം 

    
       മൗനംപൊതിഞ്ഞൊരു വാര്‍ധക്യത്തെ
       തട്ടിയുണര്‍ത്തി പൊന്‍കിരണങ്ങള്‍
       ചെറുചിരിയോടെ നിവര്‍ന്നാ നിറ-
       മാധുരി ഉള്ളില്‍ നിറച്ചു
                ആകാശത്തെങ്ങോ മറഞ്ഞൊരു
                സൗന്ദര്യത്തെ മാടിവിളിച്ച്
                സ്നേഹത്തിന്‍ മാധുരി നിറയും
                പുഞ്ചിരി പകരുമ്പോള്‍
      മണ്ണില്‍,വിണ്ണില്‍ സ്നേഹത്തേരോടിച്ച്
      പുഞ്ചിരിയുടെ വെണ്‍മാളികയില്‍
      സ്വപ്നത്തിന്‍ ജാലകം തുറന്ന്
      സ്നേഹത്തിന്‍ ദീപം തെളിച്ചു .
   
                      ------ആര്യ എം കെ






Rishad  P.K  Class 8A



   मॆरा गाँव


मॆरा गाँव कितना सुन्दर है
वह प्रकृती कितना सुन्दर
बच्चॆ खॆलनॆ खुशी मनातॆ
गाँव भर कितना प्रकाश है
गाँव मॆं चिडिया,फूल और काँटॆ
हरि,भरी पॆड पौधों सॆ
अमीर-गरीब वास होतॆ थॆ
कलूष-फरॆ हूऎ गाँव मॆं कितनी लोग
सुन्दर सुन्दर गाँव है मॆरा
अच्छा सुन्दर कितनी मनोहर
प्रकृती मॆं कितना बदलता.


ഗ്രാമം 

സുന്ദരമാണെന്റെ ഗ്രാമം
പൂവുണ്ട്  പുഴയുണ്ട്
പൂവിന്റെ  മണമുണ്ട്
ഒഴുകുന്ന പുഴതന്‍ താളമുണ്ട്
കാവുണ്ട് കുളമുണ്ട്
പാടുന്ന കിളിയുമുണ്ട്
നാനാ മതസ്ഥരും ഒന്നുചേര്‍ന്ന്
സന്തോഷമോടെ വസിക്കും ഗ്രാമം
പച്ചപ്പനന്തത്ത പാറിക്കളിക്കും
പച്ചവിരിച്ചൊരു നെല്‍പ്പാടമുണ്ട്
സുന്ദരിയായൊരു കൊച്ചുഗ്രാമം
                                --ആതിര അഗസ്ററിന്‍   


അമ്മ


നന്മയായ് നമ്മുടെ മുന്നില്‍ വിളങ്ങുന്ന
       സ്നേഹസ്വരൂപിണിയമ്മ
ശാസിച്ചും സ്നേഹിച്ചുമെന്നെ വളര്‍ത്തിയ
      സ്നേഹസ്വരൂപിണിയമ്മ
കുഞ്ഞിളംപാദങ്ങള്‍ ഓരടിവെപ്പിച്ച
      പുണ്യസ്വരൂപിണിയമ്മ
ആദ്യമായ്  അക്ഷരത്താഴുറപ്പിച്ച
     സ്നേഹത്തിന്‍ പര്യായമമ്മ
അമ്മയാണെന്നുടെ ജീവിതമാതൃക
      അമ്മേ മറക്കില്ല ഞാന്‍
                               --ജസ്ററിന്‍ ജേക്കബ്